
കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിദേശികളുടെ പാസ്പ്പോർട്ട് വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ സിസ്റ്റങ്ങളിൽ എൻട്രി ചെയ്ത വിവരങ്ങളുമായി യോജിക്കാതിരുന്നാൽ യാത്രക്ക് തടസ്സം നേരിടാൻ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. കമ്പ്യൂട്ടർ ഡാറ്റയും പാസ്പോർട്ടിലെ വിവരങ്ങളും തമ്മിൽ വ്യത്യാസം കണ്ടെത്തിയതിനാൽ യാത്രാവിലക്ക് ഏർപ്പെടൂത്തുമെന്ന് എമിഗ്രെഷൻ വിഭാഗം മേധാവി മേജർ ജനറൽ വലീദ് അൽ സാലിഹ് അറിയിച്ചു.
വിവരങ്ങളിൽ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടാൾ ഉടൻ താമസകാര്യ വകുപ്പ് ആസ്ഥാനവുമായി ബന്ധപ്പെട്ട് ആവശ്യമായ തിരുത്തലുകൾ വരുത്തണം. പാസ്പോർട്ട് ഉടമയുടെ പേര് , ഇഷ്യൂ ചെയ്ത ദിവസം, പാസ്പോർട്ടിന്റെ കാലാവധി, ജനന തിയതി എന്നിവയിൽ വ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്. യാത്രക്കൊരുങ്ങുന്ന വിദേശികൾ മുൻകൂട്ടി ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നു മേജർ ജനറൽ വലീദ് അൽ സാലിഹ് നിർദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.