Currency

കുവൈത്തില്‍ പെട്രോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ച നടപടി നിയമാനുസൃതമെന്ന് കോടതി

സ്വന്തം ലേഖകന്‍Tuesday, April 25, 2017 12:16 pm

സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമായി 2016 സെപ്റ്റംബര്‍ ഒന്ന് മുതലാണ് കുവൈത്ത് പെട്രോള്‍ നിരക്കില്‍ 40 മുതല്‍ 83 ശതമാനം വരെ വര്‍ധന നടപ്പാക്കിയത്.

കുവൈത്ത്‌സിറ്റി: കുവൈത്തില്‍ പെട്രോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ച നടപടി നിയമാനുസൃതമെന്ന് അപ്പീല്‍ കോടതി. കീഴ്ക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് അപ്പീല്‍ കോടതിയുടെ അനുകൂല വിധി. തീരുമാനം നിയമാനുസൃതമാണെന്ന് കോടതി വിലയിരുത്തി.

സര്‍ക്കാര്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നു വിലയിരുത്തിയായിരുന്നു അഡ്മിനിസ്‌ട്രേറ്റിവ് കോടതി സെപ്റ്റംബറില്‍ സ്റ്റേ ഉത്തരവ് പ്രസ്താവിച്ചത്. എന്നാല്‍ പെട്രോള്‍ വില വര്‍ധിപ്പിച്ച തീരുമാനം മന്ത്രിസഭ ഏകപക്ഷീയമായി എടുത്തതല്ലെന്നും പാര്‍ലമെമെന്റ് കമ്മിറ്റി മുന്നോട്ടു വെച്ച നിര്‍ദേശം അംഗീകരിക്കുകയാണുണ്ടായതെന്നും തീരുമാനം നിയമാനുസൃതവും ഭരണഘടനയുമായി യോജിച്ചു പോകുന്നതെന്നും കോടതി വിലയിരുത്തി. അഡ്മിനിട്രേറ്റിവ് കോടതിയുടെ സ്റ്റേ ഉത്തരവ് റദ്ദാക്കുകയും ചെയ്തു.

സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമായി 2016 സെപ്റ്റംബര്‍ ഒന്ന് മുതലാണ് കുവൈത്ത് പെട്രോള്‍ നിരക്കില്‍ 40 മുതല്‍ 83 ശതമാനം വരെ വര്‍ധന നടപ്പാക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x