കുവൈത്തിൽ പെട്രോൾ വില പുനഃക്രമീകരണം ഡിസംബറിൽ ഉണ്ടാകുമെന്ന് നാഷണൽ പെട്രോളിയം കമ്പനി അറിയിച്ചു. ഓരോ മൂന്നു മാസം കൂടുമ്പോഴും വില പുനർനിർണയിക്കാനുള്ള തീരുമാനം നേരത്തെ കൈക്കൊണ്ടിരുന്നു.
കുവൈറ്റ് സിറ്റി: കുവൈത്തിൽ പെട്രോൾ വില പുനഃക്രമീകരണം ഡിസംബറിൽ ഉണ്ടാകുമെന്ന് നാഷണൽ പെട്രോളിയം കമ്പനി അറിയിച്ചു. ഓരോ മൂന്നു മാസം കൂടുമ്പോഴും വില പുനർനിർണയിക്കാനുള്ള തീരുമാനം നേരത്തെ കൈക്കൊണ്ടിരുന്നു. സെപ്റ്റംബർ ഒന്നുമുതലാണ് കുവൈത്തിൽ പെട്രോൾ വിലവർധന നിലവിൽ വന്നത്. 40 മുതൽ 83 ശതമാനം വരെ വിലയാണ് അന്ന് കൂടിയത്.
അതിനിടെ പ്രെട്രോൾ വില വർധിച്ചത് കാരണം ജനങ്ങൾ താരതമ്യേന വില കുറഞ്ഞ പ്രീമിയം പെട്രോൾ കൂടുതലായി ഉപയോഗിക്കുന്ന സാഹചര്യം ആണുള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സെപ്റ്റബറിനു ശേഷം പ്രീമിയം പെട്രോളിന്റെ ഉപയോഗത്തിൽ 60 ശതമാനം വര്‍ദ്ധനയാണുണ്ടായത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.