Currency

കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ ഓൺലൈനാക്കുന്നു

സ്വന്തം ലേഖകൻMonday, October 24, 2016 10:09 am

അടുത്ത വർഷം ആദ്യത്തിൽ തന്നെ ഇത് സംബന്ധിച്ച സംവിധാനം നിലവിൽ വരുമെന്നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും ലഭിക്കുന്ന സൂചന. കുവൈറ്റി പൗരന്മാരുടെ പാസ്പോർട്ട് പുതുക്കലും വിദേശികളുടെ വിസ പുതുക്കലും ഓൺലൈൻ ആക്കുന്നുണ്ട്.

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ ഓൺലൈനാക്കുന്നു. അടുത്ത വർഷം ആദ്യത്തിൽ തന്നെ ഇത് സംബന്ധിച്ച സംവിധാനം നിലവിൽ വരുമെന്നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും ലഭിക്കുന്ന സൂചന. കുവൈറ്റി പൗരന്മാരുടെ പാസ്പോർട്ട് പുതുക്കലും വിദേശികളുടെ വിസ പുതുക്കലും ഓൺലൈൻ ആക്കുന്നുണ്ട്.

ജനറൽ ഇൻഫർമേഷൻ ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ ബ്രിഗേഡിയർ ജനറൽ അലി അൽ-മൗലി ഉദ്ധരിച്ചുകൊണ്ട് ഒരു പ്രാദേശിക ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാകും ഈ സേവനങ്ങൾ ലഭ്യമാക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x