Currency

കുവൈറ്റ് പാർലമെന്റ് തീരെഞ്ഞെടുപ്പ്; പ്രതിപക്ഷ കക്ഷികൾക്ക് നേട്ടം

സ്വന്തം ലേഖകൻSunday, November 27, 2016 4:21 pm

കുവൈറ്റ് പാർലമെന്റ് തെരെഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് പ്രതിപക്ഷ കക്ഷികൾ. ആകെയുള്ള 50 സീറ്റുകളില്‍ പകുതിയോളം സീറ്റുകള്‍ പ്രതിപക്ഷ ഗ്രൂപ്പുകളും സ്വതന്ത്രരും സ്വന്തമാക്കി.

കുവൈറ്റ് സിറ്റി: കുവൈറ്റ് പാർലമെന്റ് തെരെഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് പ്രതിപക്ഷ കക്ഷികൾ. ആകെയുള്ള 50 സീറ്റുകളില്‍ പകുതിയോളം സീറ്റുകള്‍ പ്രതിപക്ഷ ഗ്രൂപ്പുകളും സ്വതന്ത്രരും സ്വന്തമാക്കി. അതേസമയം മല്‍സരിച്ച 14 സ്ത്രീകളില്‍ മനുഷ്യാവകാശ പ്രവര്‍ത്തകയും മുന്‍ എം.പി.യുമായ സഫ അബ്ദുല്‍ റഹ്മാന്‍ അല്‍ ഹാഷിം മാത്രമാണു വിജയിച്ചത്. 

കഴിഞ്ഞ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച ഇസ്ലാമിസ്റ്റ്, നാഷണലിസ്റ്റ്, ലിബറല്‍ ഗ്രൂപ്പുകള്‍ മൂന്ന് വര്‍ഷത്തിനുശേഷം 15 സീറ്റുകള്‍ നേടി. ഇവരുടെ സഖ്യകക്ഷികള്‍ ഏഴിനും പത്തിനുമിടയില്‍ സീറ്റുകള്‍ സ്വന്തമാക്കി. ഷിയാ വിഭാഗത്തിനു നിലവിലുണ്ടായിരുന്ന ഒമ്പത് സീറ്റില്‍ മൂന്ന് എണ്ണം നഷ്ടമായി. അഹമ്മദ് അല്‍ ലാറി , യൂസുഫ് അല്‍ സല്‍സാല , ഫൈസല്‍ അല്‍ ദുവൈസാന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പരാജയപ്പെടുകയും ചെയ്തു.

മുസ്ലിം ബ്രദര്‍ഹുഡിന്‍റെ പ്രദേശിക ഘടകമായ ഇസ്ലാമിക് കോണ്‍സ്റ്റിറ്റിയൂഷണല്‍ മൂവ്മെന്‍റിന് നാലു സീറ്റുകളില്‍ വിജയിക്കാനായി. മുന്‍ സ്പീക്കര്‍ മര്‍സോഖ് അല്‍ ഘാനിം, അഡ്നാന്‍ അബ്ദുള്‍ സമദ്, സാലെഹ് അഷൂര്‍ എന്നിവര്‍ ഉള്‍പ്പെടെ 20 മുന്‍ എംപിമാര്‍ക്കു തെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കാനായി. പിരിച്ചുവിടപ്പെട്ട അസംബ്ലിയില്‍ അംഗമായിരുന്നു 22 എംപിമാര്‍ക്ക് പരാജം നേരിടുകയും ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x