Currency

ഭാരതീയ പ്രവാസി പരിഷത്ത് ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു, ഗൗതമി മുഖ്യാതിഥിയായി

സുജിത് സുരേശൻFriday, April 7, 2017 8:41 pm

 കുവൈറ്റ് സിറ്റി : ഭാരതീയ പ്രവാസി പരിഷത്തിന്റെ വനിതാ കൂട്ടായ്മയായ ‘സ്ത്രീശക്തി’യുടെ  ആഭിമുഖ്യത്തില്‍ ആരോഗ്യസെമിനാര്‍ സംഘടിപ്പിച്ചു. മങ്കഫ് സംഗീത ആഡിറ്റോറിയത്തില്‍ വച്ച്   നടന്ന പരിപാടി സിനിമ നടി ഗൗതമി ഉത്ഘാടനം ചെയ്തു. അഡ്വക്കറ്റ് വിദ്യാ സുമോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നിഷാ ശ്രീപ്രകാശും ചിത്രാ അജയും ചേര്‍ന്ന് വന്ദേമാതരം ആലപിച്ചു. ഡോക്ടര്‍ സരിതഹരി അര്‍ബ്ബുദ രോഗ ലക്ഷണം എങ്ങനെ മനസ്സിലാക്കി അതിന് തുടക്കത്തില്‍ തന്നെ വേണ്ട  മുന്‍കരുതലുകള്‍ എടുക്കാം എന്ന വിഷയത്തില്‍ വിശദമായി സംസാരിച്ചു.

KWS2

തുടര്‍ന്ന് സംസാരിച്ച ഗൗതമി സന്തോഷമായി ജീവിക്കുക എന്നതാണു നമുക്ക് നമ്മളോട് ചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യം. ശ്വസിക്കുന്നതിലൂടെ എല്ലാ കോശങ്ങളേയും ഉണര്‍ത്തുക, അവിടെയാണു യോഗയുടെ പ്രസക്തി എന്ന് വിശദീകരിച്ചു. നമ്മള്‍ എപ്പോഴും സന്തോഷത്തോടെ ചിരിച്ച് കൊണ്ടു തന്നെ കാര്യങ്ങളെ അഭിമുഖീകരിക്കണമെന്ന് ഡോക്ടര്‍ ഹൈമ യോഗത്തില്‍ കൂട്ടിച്ചേര്‍ത്തു. 

രേഖ നായര്‍ ഗൗതമിയേയും സുലേഖ അജയകുമാര്‍ ഡോക്ടര്‍ സരിത ഹരിയേയും പൊന്നാട അണിയിച്ച് ആദരിച്ചു.  സുഷമ രാജീവ് സ്വാഗതവും ശശികല രജീഷ് കൃതജ്ഞതയും പറഞ്ഞു. സിന്ധു സുരേന്ദ്രനും സുഷമ രാജീവും പരിപാടികള്‍ അവതരിപ്പിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x