10 മുതല്‍ 15 വരെ ശതമാനം വരെയാണ് വിലവർദ്ധനവ്. ഇന്ധന വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ഗതാഗത ആവശ്യങ്ങൾക്ക് ഉള്‍പ്പെടെ ചെലവേറുന്നത് മുൻ നിർത്തിയാണ് വിലവർധനവ്
കുവൈറ്റ് സിറ്റി: ടൂത്ത് പേസ്റ്റ്, വാഷിംഗ് പൗഡർ, ചോക്ലേറ്റ്, പാനീയങ്ങള്‍, കേക്ക് ഫ്ലേവര്‍, വിനാഗിരി തുടങ്ങി എഴുപത്തിയഞ്ചോളം സാധനങ്ങളുടെ വില വർധിപ്പിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലെ വിലനിരീക്ഷണ സമിതി വിവിധ കമ്പനികൾക്ക് അനുമതി നൽകി. 10 മുതല്‍ 15 വരെ ശതമാനം വരെയാണ് വിലവർദ്ധനവ്.
ഇന്ധന വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ഗതാഗത ആവശ്യങ്ങൾക്ക് ഉള്‍പ്പെടെ ചെലവേറുന്നത് ചൂണ്ടിക്കാട്ടിയാണ് കമ്പനികള്‍ വില വര്‍ധനവിന് അനുമതി തേടിയത്. ഓരോ അപേക്ഷയും പ്രത്യേകം പരിഗണിക്കുന്ന സമിതി അഞ്ച് കമ്പനികൾക്കാണ് ഇപ്പോൾ വില വർധിപ്പിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.