Currency

നിബന്ധനകൾ ലംഘിക്കുന്ന സ്വകാര്യ സ്കൂളുകൾക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻMonday, April 3, 2017 1:17 pm

ചില ഇന്ത്യന്‍ സ്കൂളുകള്‍ 20 ശതമാനത്തിന് മുകളില്‍ ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ടെന്ന പരാതി പരിശോധിക്കും

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിബന്ധനകൾ ലംഘിക്കുന്ന സ്വകാര്യ സ്കൂളുകൾക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍, പുസ്തകങ്ങള്‍, യൂനിഫോമുകള്‍ എന്നിവ മന്ത്രാലയത്തിെന്‍റ സ്റ്റോറുകളില്‍നിന്ന് ലഭ്യമാക്കണമെന്നും യൂനിഫോമുകളും പുസ്തകങ്ങളും മന്ത്രാലയം നിശ്ചയിച്ച വിലയേക്കാള്‍ കൂട്ടിവില്‍ക്കാന്‍ പാടില്ലെന്നും സ്വകാര്യ സ്കൂളുകളുമായി ബന്ധപ്പെട്ട അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ മുഹ്സിന്‍ അല്‍ ഹുവൈല അറിയിച്ചു. 

നിബന്ധനകൾ ലംഘിക്കുന്ന പക്ഷം ഇത്തരം ആരോപണങ്ങള്‍ തെളിഞ്ഞാല്‍ ഫയലുകള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കുമെന്ന് ഹുവൈല വ്യക്തമാക്കി. അനാവശ്യമായി ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കുന്നവർക്കെതിരെയും നടപടിയെടുക്കും. അധ്യയന വര്‍ഷത്തില്‍ മൂന്നു ശതമാനത്തില്‍ കൂടുതല്‍ ഫീസ് വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കാന്‍ പാടില്ലെന്നതാണ് നിലവിലെ ഉത്തരവെന്നും അദ്ദേഹം പറഞ്ഞു. 

ജഹ്റ, ഫര്‍വാനിയ വിദ്യാഭ്യാസ മേഖലയിലെ ചില സ്കൂളുകള്‍ അനധികൃതമായി ഫീസ് വര്‍ധിപ്പിച്ചതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചില ഇന്ത്യന്‍ സ്കൂളുകള്‍ 20 ശതമാനത്തിന് മുകളില്‍ ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് ആരോപണം. ഇക്കാര്യത്തിൽ അന്വേഷണം നടത്തി നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x