Currency

പരിഷ്‌കരിച്ച ഗാര്‍ഹികത്തൊഴിലാളിനിയമം ജോലിക്കാരുടെ അവകാശങ്ങള്‍ ഉറപ്പു നല്‍കുന്നവയെന്ന് കുവൈത്ത്

സ്വന്തം ലേഖകന്‍Thursday, December 1, 2016 12:37 pm

കുവൈത്ത് സിറ്റി: പരിഷ്‌കരിച്ച ഗാര്‍ഹികത്തൊഴിലാളിനിയമം ജോലിക്കാരുടെ അവകാശങ്ങള്‍ ഉറപ്പു നല്‍കുന്നതാണെന്നു കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഡൊമസ്റ്റിക് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. തൊഴിലാളികളുടെ പരാതികള്‍ പരിശോധിക്കാനും നടപടിയെടുക്കാനും പ്രത്യേക സെല്‍ താമസകാര്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതായി ഡിപ്പാര്‍ട്ടമെന്റ് മേധാവി മുഹമ്മദ് അല്‍ അജ്മി പറഞ്ഞു.

താമസകാര്യ വകുപ്പ് ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അധികൃതര്‍ ഗാര്‍ഹിക നിയമങ്ങളെ കുറിച്ച് വ്യക്തമാക്കിയത്. കുവൈത്ത് നടപ്പാക്കിയ ഗാര്‍ഹികത്തൊഴിലാളിനിയമം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ളതാണെന്നും തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങള്‍ക്കു തുല്യ പ്രാധാന്യം നല്‍കുന്നതാണെന്നും ഡൊമസ്റ്റിക് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി പറഞ്ഞു. തൊഴിലാളികളുടെ ശമ്പളം, ശമ്പളത്തോടു കൂടിയുള്ള വാരാന്ത്യ, വാര്‍ഷിക അവധികള്‍, താമസം ഭക്ഷണം എന്നിവയെല്ലാം നിയമം ഉറപ്പു നല്‍കുന്നതായി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ കേണല്‍ ഹമദ് റഷീദ് അല്‍ തവാല പറഞ്ഞു.

ഗാര്‍ഹിക ത്തൊഴിലാളികളെ തങ്ങളുടെ അവകാശങ്ങളെ കുറിച്ചും ചുമതലകളെ കുറിച്ചും ബോധവല്‍ക്കരിക്കാന്‍ നിയമങ്ങള്‍ ലളിതമായി വിവരിക്കുന്ന കൈപ്പുസ്തകം ഇംഗ്ലീഷ്. ഹിന്ദി. ഉറുദു തുടങ്ങിയ ഭാഷകളില്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x