വിദേശികളായ സുരക്ഷാജീവനക്കാർ വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്നെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിലാണു ഈ നിർദേശം
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പൊതുവിദ്യാലയങ്ങളിൽ വിദേശികളെ സുരക്ഷാജീവനക്കാരായി ലീദ് തബ്തബാഇ എംപി നിർദേശം മുന്നോട്ടുവെച്ചു. വിദേശികളായ സുരക്ഷാജീവനക്കാർ വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്നെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിലാണു അദ്ദേഹം ഈ നിർദേശം മുന്നോട്ടു വെച്ചത്.
സ്വദേശി വിദ്യാർഥികൾ പഠിക്കുന്ന സ്കൂളുകളിൽ വിദേശ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്ന നിലവിലെ രീതി മാറണം. പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളുകളിൽ സ്വദേശി സ്ത്രീകളെ സുരക്ഷാജോലിക്കായി നിയോഗിക്കണം – പാർലമെന്റ് അംഗം ഡോ. വലീദ് അൽ തബ്തബാഇ നിർദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.