Currency

കുവൈത്തില്‍ സ്വകാര്യമേഖലയിലെ വിദേശികളില്‍ 50% അടിസ്ഥാനയോഗ്യതയില്ലാത്തവര്‍

സ്വന്തം ലേഖകന്‍Saturday, April 8, 2017 10:29 am

കുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന വിദേശികളില്‍ കൂടുതലും അടിസ്ഥാനയോഗ്യതയില്ലാത്തവര്‍. 50 ശതമാനത്തിലേറെ വിദേശികളും പത്താംക്ലാസ് പാസാകാത്തവരാണ്. ഇക്കാര്യത്തില്‍ ഏറ്റവും മുന്നിലുള്ള 10 രാജ്യക്കാരുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോയാണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത് വിട്ടിട്ടുള്ളത്. രാജ്യത്തെ തൊഴില്‍ ശക്തി നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് തൊഴില്‍ മേഖലയിലെ തൊഴിലാളികളുടെ നിലവാരം വെളിപ്പെടുത്തിയത്.

ഏറ്റവും മുന്നില്‍ ഇന്ത്യക്കാരാണ്. 27.3 ശതമാനം. 5,36,742 പേരില്‍ 40,603 വനിതകളും ബാക്കി പുരുഷന്മാരുമാണ് സ്വകാര്യ മേഖലയില്‍ തൊഴില്‍ ചെയ്യുന്നത്. ഇന്ത്യ കഴിഞ്ഞാല്‍ ഈജിപ്ത്, കുവൈത്ത്, ബംഗ്ലാദേശി, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ്, സിറിയ, നേപ്പാള്‍, ഇറാന്‍ എന്നീ രാജ്യക്കാരാണ് പട്ടികയില്‍ മുന്നിലുള്ളത്. ഇവരില്‍ 49.5 ശതമാനത്തിന് പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റും, 10.5 ശതമാനത്തിന് മാത്രമാണ് ബിരുദവും മറ്റ് യോഗ്യതയുമുള്ളത്.

രാജ്യത്ത് ജനസംഖ്യ അസന്തുലിതാവസ്ഥ സംബന്ധിച്ച് ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നു വരികയാണ്. ചര്‍ച്ചകള്‍ സജീവമായിരിക്കുന്ന സമയത്തുതന്നെയാണ് വിദേശ തൊഴിലാളികളേറെയും അടിസ്ഥാനയോഗ്യതയില്ലാത്തവരെന്ന വിലയിരുത്തല്‍ പുറത്തു വന്നിട്ടുള്ളത്. 2016 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം 81.9 ശതമാനവും രാജ്യത്തെ സ്വകാര്യ തൊഴില്‍മേഖലയില്‍ തൊഴില്‍ ചെയ്യുന്നത് വിദേശികളാണ്.

സ്വകാര്യ മേഖലയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, ഉല്‍പാദനകേന്ദ്രങ്ങള്‍, റീടെയില്‍ ട്രേഡിംദ്, വാഹനങ്ങളുടെ വര്‍ക്ക്ഷേപ്പുകള്‍ എന്നീ മേഖലകളിലാണ് വിദേശികള്‍ മുഖ്യമായുമുള്ളത്. 95.5 ശതമാനവും ഈ മേഖലകളില്‍ വിദേശികളാണ് കയ്യടക്കിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x