
കുവൈത്ത് സിറ്റി: കുവൈത്തില്‍ യാത്രക്കാരുടെ നിര്‍ബന്ധിത ക്വാറന്റൈന് ദിനങ്ങള്‍ കുറക്കുന്ന കാര്യം പരിഗണനയില്‍. പതിനാല് ദിവസം എന്ന നിലവിലെ കാലയളവ് ഒരാഴ്ചയോ മൂന്നു ദിവസമോ ആക്കി കുറക്കുന്നതിനെ കുറിച്ചാണ് ആരോഗ്യമന്ത്രാലയം ആലോചിക്കുന്നത്. വ്യോമയാന വകുപ്പാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്.
നിലവില്‍ കുവൈത്തിലേക്ക് വരുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും കോവിഡ് മുക്ത സര്‍ട്ടിഫിക്കറ്റും പതിനാലു ദിവസത്തെ ക്വാറന്റൈനും നിര്‍ബന്ധമാണ്. ഇതില്‍ ക്വാറന്റൈന് ദിനങ്ങള്‍ പകുതിയോ അതില്‍ കുറവോ ആക്കണമെന്നാണ് ഡി.ജി.സി.എ ശിപാര്‍ശ ചെയ്തത്. നിര്‍ദേശത്തെ കുറിച്ച് ആരോഗ്യമന്ത്രാലയം പഠിച്ചുകൊണ്ടിരുക്കുകയെന്നാണ് വിവരം.
ഇതോടൊപ്പം കോവിഡ് റിസ്ക് കൂടിയ 34 രാജ്യങ്ങളുടെ വിലക്ക് എടുത്തുമാറ്റി ഇത്തരം രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ കുവൈത്തില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ പാര്‍പ്പിക്കണമെന്ന നിര്‍ദേശവും മന്ത്രാലയത്തിന്റെ മുന്നിലുണ്ട്. വിമാനത്താവളത്തില്‍ വാണിജ്യ സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും 34 രാജ്യങ്ങള്‍ക്കു വിലക്കുള്ളതിനാല്‍ സര്‍വീസുകള്‍ പൂര്‍ണ തോതില്‍ ആയിട്ടില്ല. വിലക്കില്ലാത്ത രാജ്യങ്ങളില്‍ പതിനാല് ദിവസം താമസിച്ചു ആണ് ഇന്ത്യ നിന്നുള്‍പ്പെടെ ആളുകള്‍ എത്തുന്നത്.
ഇതിനു പകരം ഇവിടെ തന്നെ ഹോട്ടല്‍ ക്വാറന്റൈന് അനുമതി നല്‍കണമെന്ന് ആവശ്യം ഹോട്ടല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ നിന്നു ഉയര്‍ന്നിട്ടുമുണ്ട്. ഇക്കാര്യങ്ങള്‍ എല്ലാം വിശദമായി പഠിച്ച ശേഷം തീരുമാനം കൈക്കൊള്ളുമെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.