
കുവൈത്ത് സിറ്റി: ഭക്ഷ്യ സുരക്ഷാ ഇന്‍ഡക്‌സില്‍ മധ്യപൂര്‍വദേശത്ത് കുവൈത്ത് ഒന്നാം സ്ഥാനത്ത്. രാജ്യാന്തര തലത്തില്‍ കുവൈത്തിനു 33ാം സ്ഥാനമാണ്. മധ്യപൂര്‍വ ദേശത്ത് 70.7 പോയിന്റൂമായി ഒന്നാംസ്ഥാനത്തുള്ള കുവൈത്തിന് തൊട്ടുപിന്നില്‍ 70.2 പോയിന്റുമായി ഒമാന്‍ ആണ്. ആഗോളതലത്തില്‍ ഒമാന്റെ സ്ഥാനം 34. മധ്യപൂര്‍വ ദേശത്ത് പട്ടികയിലുള്ള രാജ്യങ്ങളില്‍ സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍ എന്നിവയും ഉള്‍പ്പെടും.
പ്രാപ്തി, ലഭ്യത, ഗുണനിലവാരം, സുരക്ഷ, പ്രകൃതിവിഭവങ്ങള്‍, മാന്ദ്യത്തില്‍ നിന്നുള്ള മുക്തി എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ഇന്‍ഡക്‌സ് തയാറാക്കിയത്. ഇത്തവണ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനങ്ങളും ലൈംഗിക അസമത്വവും ഇന്‍ഡക്‌സില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.