Currency

കുവൈറ്റ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു

സ്വന്തം ലേഖകൻSunday, October 9, 2016 9:41 am

എണ്ണവിലയിടിവാണ് പ്രതിസന്ധിയ്ക്ക് പ്രധാന കാരണമായിരിക്കുന്നത്. മധ്യവേനലും റമദാനും ഒരുമിച്ചായതും കഴിഞ്ഞ രണ്ടുമൂന്ന് മാസം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യത്തിന് കാരണമായി.

കുവൈറ്റ് സിറ്റി: കുവൈറ്റിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതായി റിപ്പോർട്ട്. എണ്ണവിലയിടിവാണ് പ്രതിസന്ധിയ്ക്ക് പ്രധാന കാരണമായിരിക്കുന്നത്. മധ്യവേനലും റമദാനും ഒരുമിച്ചായതും കഴിഞ്ഞ രണ്ടുമൂന്ന് മാസം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യത്തിന് കാരണമായി.

കുവൈത്ത് സ്റ്റോക് എക്സ്ചേഞ്ചിന്‍െറ വില സൂചിക റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപകങ്ങൾ കുറഞ്ഞതായും വ്യക്തമാക്കുന്നു. രാജ്യവ്യാപകമായി പുതിയ കെട്ടിടങ്ങളും സമുച്ചയങ്ങളും ഉയരുന്നുണ്ടെങ്കിലും വാങ്ങാൻ ആളില്ലെന്നതാണു നിക്ഷേപകരെ അലട്ടുന്നത്. രാജ്യം കടുത്ത തണുപ്പിലേക്ക് വഴിമാറുന്നതോടെ ഇനിയുള്ള മൂന്നു നാലു മാസങ്ങളില്‍ സ്ഥിതി രൂക്ഷമാകാനും ഇടയുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x