കുവൈത്ത് സിറ്റി: കോവിഡ് നിന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ച ടാക്‌സി സര്‍വീസ് കുവൈത്തില്‍ പുനരാരംഭിച്ചു. നാലുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് ടാക്‌സികള്‍ നിരത്തിലിറങ്ങിയത്. ഒരാള്‍ക്ക് മാത്രമേ ടാക്‌സിയില്‍ യാത്ര ചെയ്യാന്‍ അനുമതിയുള്ളൂ. കുവൈത്തില്‍ നിരവധി മലയാളികള്‍ തൊഴിലെടുക്കുന്ന മേഖലയാണ് ടാക്‌സി സര്‍വീസ്.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാര്‍ച്ച് 21 നാണു ടാക്‌സി സര്‍വീസ് നിര്‍ത്തലാക്കിയത്. ഇളവുകളുടെ മൂന്നാം ഘട്ടത്തില്‍ ഒരു യാത്രക്കാരനെ മാത്രം കയറ്റി സര്‍വീസ് നടത്താനാണു മന്ത്രിസഭ അനുമതി നല്‍കിയത്. അതേസമയം നീണ്ട ഇടവേളയ്ക്കു ശേഷം ജോലി പുനരാരംഭിച്ചതിന്റെ സന്തോഷത്തിലാണ് ഡ്രൈവര്‍മാരും മേഖലയിലെ മറ്റു തൊഴിലാളികളും
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.