സ്വീഡൻ, പോളണ്ട്, ഹംഗറി, ആസ്ട്രേലിയ, ചിലി, ഫിലിപ്പീൻസ്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് കുവൈറ്റ് പിൻവലിച്ചു.
കുവൈറ്റ് സിറ്റി: സ്വീഡൻ, പോളണ്ട്, ഹംഗറി, ആസ്ട്രേലിയ, ചിലി, ഫിലിപ്പീൻസ്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് കുവൈറ്റ് പിൻവലിച്ചു. രാജ്യങ്ങൾ പക്ഷിപ്പനി മുക്തമായെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് പക്ഷി ഇറച്ചി, മുട്ട അനുബന്ധ ഉൽപന്നങ്ങൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്കാണു നീക്കിയത്.
ഇതോടൊപ്പം അമേരിക്കയിലെ ടെനീസി അലബാമ സംസ്ഥാനങ്ങളിൽ നിന്നുള്ള മുട്ട ഇറക്കുമതി പുനരാരംഭിക്കാനും വാണിജ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട് . ഈ വർഷം ആദ്യത്തിലാണു ഇന്ത്യയുൾപ്പെടെ 21 രാജ്യങ്ങളിൽനിന്ന് പക്ഷികളും പക്ഷി ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനു കുവൈകറ്റ് വിലക്ക് ഏർപ്പെടുത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.