ഫിലിപ്പീന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കുവൈത്തിലേക്ക് ആളെ അയയ്ക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഇതോടെ ഈ മേഖലയില്‍ വ്യാപകമായ തൊഴില്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള റിക്രൂട്ടമെന്റ് കുവൈത്ത് പുനരാരംഭിക്കുന്നത്.
കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് കുവൈറ്റ് പുനരാരംഭിക്കുന്നു. ഗാര്‍ഹിക മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ വ്യാപകമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്ന് ഫിലിപ്പീന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കുവൈത്തിലേക്ക് ആളെ അയയ്ക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഇതോടെ ഈ മേഖലയില്‍ വ്യാപകമായ തൊഴില്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള റിക്രൂട്ടമെന്റ് കുവൈത്ത് പുനരാരംഭിക്കുന്നത്.
അതേസമയം വനിതാ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുമ്പോള്‍ സ്‌പോണ്‍സര്‍ 750 ദിനാര്‍ ബാങ്ക് ഗ്യാരന്റി നല്‍കുക, 6 മാസത്തിലൊരിക്കല്‍ തങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത തൊഴിലാളിയെ എംബസിക്ക് മുമ്പില്‍ ഹാജരാക്കുക തുടങ്ങി നിരവധി നിയന്ത്രണങ്ങള്‍ ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്നു. ഈ നിബന്ധനകള്‍ പാലിച്ചുകൊണ്ട് റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നതിനുള്ള നടപടികളാണ് കുവൈത്തില്‍ പുരോഗമിക്കുന്നതെന്നാണ് സൂചന.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.