Currency

37,000 വിദേശികളുടെ ലൈസന്‍സ് റദ്ദാക്കി

സ്വന്തം ലേഖകന്‍Saturday, April 13, 2019 6:33 pm

കുവൈത്ത് സിറ്റി: 2015-18 കാലയളവില്‍ 37,000 വിദേശികളുടെ ലൈസന്‍സ് റദ്ദാക്കി. ഡ്രൈവിങ് ലൈസന്‍സ് അനുവദനീയമായ തസ്തികയില്‍ ജോലി ചെയ്യുമ്പോള്‍ ലഭിച്ച ലൈസന്‍സ് തസ്തിക മാറിയിട്ടും തിരിച്ചേല്‍പിക്കാത്തവരും അനധികൃത രീതിയില്‍ ലൈസന്‍സ് സമ്പാദിച്ചവരുമായ വിദേശികളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. കൂടുതല്‍ അനധികൃത ലൈസന്‍സുകള്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

നിയമവിധേയമായി വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് ഉപാധികളുണ്ട്. ചില തസ്തികകളില്‍ ജോലി ചെയ്യുന്നതിന് ഉപാധികൂടാതെ ലൈസന്‍സ് അനുവദിക്കും. സാധാരണഗതിയില്‍ പ്രതിമാസം 600 ദിനാര്‍ ശമ്പളം, ബിരുദം, കുവൈത്തില്‍ രണ്ട് വര്‍ഷം താമസം എന്നിവയാണ് ഉപാധി. ഉപാധികള്‍ ആവശ്യമില്ലാത്ത തസ്തികകളില്‍ ജോലി ചെയ്യവെ ലഭിച്ച ലൈസന്‍സ് മറ്റു തസ്തികകളിലേക്ക് ജോലി മാറിയാല്‍ തിരികെ കൊടുക്കണമെന്നാണു വ്യവസ്ഥ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x