Currency

ശഹീദ് പാര്‍ക്ക് മൂന്നാംഘട്ട വികസനത്തിന് 85 ദശലക്ഷം ദീനാര്‍

സ്വന്തം ലേഖകന്‍Saturday, April 6, 2019 2:55 pm

കുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും വലിയ അര്‍ബണ്‍ പാര്‍ക്കായ അല്‍ശഹീദ് പാര്‍ക്കിന്റെ മൂന്നാംഘട്ട വികസനത്തിന് 85 ദശലക്ഷം ദീനാര്‍ ചെലവഴിക്കും. കുവൈത്ത് സിറ്റിയില്‍ അല്‍ തിജാരിയ ടവറിന് എതിര്‍വശത്തായി സൂര്‍ സ്ട്രീറ്റില്‍ സ്ഥിതിചെയ്യുന്ന പാര്‍ക്ക് അമീരി ദിവാന്‍ രൂപകല്‍പന ചെയ്ത് നിര്‍മിച്ചതാണ്.

കുവൈത്ത് സിറ്റിയില്‍ രണ്ടുലക്ഷം ചതുരശ്ര മീറ്ററില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനും രണ്ട് മ്യൂസിയവും തടാകവും ജോഗിങ് ട്രാക്കുമെല്ലാമായി നയനമനോഹരമായ ശഹീദ്പാര്‍ക്ക് പുതിയ വികസന പദ്ധതികള്‍കൂടി കഴിയുമ്പോള്‍ കൂടുതല്‍ ആകര്‍ഷകമാവും.

മൂന്നാംഘട്ട വികസനം പൂര്‍ത്തിയാക്കാന്‍ രണ്ടുവര്‍ഷമെങ്കിലും എടുത്തേക്കുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ശഹീദ് പാര്‍ക്കില്‍ കഴിഞ്ഞമാസം നടന്ന ഗാര്‍ഡന്‍സ് ഓഫ് ലൈറ്റ് ഫെസ്റ്റിവല്‍ മനോഹാരിതകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x