ഉപയോഗക്ഷമമല്ലെന്ന പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുവൈത്ത് ദേശീയ എണ്ണകമ്പനി ഇതിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. അര നൂറ്റാണ്ടു മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ചതാണ് ശുഐബ റിഫൈനറി.
കുവൈത്ത് സിറ്റി: രാജ്യത്തെ ശുഐബ റിഫൈനറി അടച്ചു പൂട്ടി. കുവൈത്തിലെ ആദ്യകാല എണ്ണ ശുദ്ധീകരണശാലകളില്‍ ഒന്നാണ് ശുഐബ റിഫൈനറി. ഉപയോഗക്ഷമമല്ലെന്ന പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുവൈത്ത് ദേശീയ എണ്ണകമ്പനി ഇതിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. അര നൂറ്റാണ്ടു മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ചതാണ് ശുഐബ റിഫൈനറി.
ഉത്പാദനം അവസാനിപ്പിച്ചെങ്കിലും ഇവിടെ ക്രൂഡോയില്‍ ശേഖരിക്കുന്ന സംവിധാനം തുടരും. അടച്ചുപൂട്ടിയ റിഫൈനറിക്ക് പകരമായി പുതിയ പരിസ്ഥിതി സൗഹൃദ റിഫൈനറി സ്ഥാപിക്കും. 1966 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ശുഐബ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് പ്രതിദിനം രണ്ടു ലക്ഷം ബാരല്‍ ഉത്പാദന ശേഷിയാണ് ഉള്ളത്. ശുഐബ റിഫൈനറി അടച്ചുപൂട്ടുന്നതുവഴിയുള്ള ഉല്‍പാദനക്കുറവു മറികടക്കാന്‍ ആവശ്യമായ പെട്രോള്‍ മിനാ അല്‍ അഹമ്മദി റിഫൈനറിയില്‍നിന്നു ലഭ്യമാക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.