Currency

സാമൂഹിക ക്ഷേമ നിധിയിലേക്കുള്ള തുക കുവൈറ്റ് ഇന്ത്യൻ എംബസ്സി വർധിപ്പിച്ചു

സ്വന്തം ലേഖകൻTuesday, August 29, 2017 8:53 pm

കുവൈറ്റിൽ കഷ്ടതയനുഭവിക്കുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിനായി ഈടാക്കുന്ന തുകയാണു വർധിപ്പിച്ചത്.

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസ്സി വിവിധ സേവനങ്ങൾക്കുള്ള ഫീസിനൊപ്പം ഈടാക്കിയിരുന്ന സാമൂഹിക ക്ഷേമ നിധിയിലേക്കുള്ള തുക വർധിപ്പിച്ചു. കുവൈറ്റിൽ കഷ്ടതയനുഭവിക്കുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിനായി ഈടാക്കുന്ന തുകയാണു വർധിപ്പിച്ചത്.

സെപ്തംബർ ഒന്നാം തിയതി മുതൽ ഓരോരുത്തരിൽ നിന്നും 750 ഫിൽസ് സാമൂഹിക ക്ഷേമ നിധിയിലേക്ക് ഈടാക്കുമെന്നാണു എംബസ്സി അറിയിച്ചിരിക്കുന്നത്. നിലവിൽ ഇത് 500 ഫിൽസ് ആണ്. ഒരു ദിനാർ വരെ മുമ്പ് ക്ഷേമനിധിയിലേക്കു ഈടാക്കിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് 500 ഫിൽസ് ആക്കിയതായിരുന്നു.

നിർധനരരെയും രോഗികളെയും ഇന്ത്യയിലേക്ക് അയക്കുന്നതിനുള്ള വിമാന ടിക്കറ്റും മറ്റും ഇങ്ങനെ ഈടാക്കുന്ന തുകയിൽ നിന്നാണു എംബസ്സി നൽകിവരുന്നത്. വിദേശത്ത് ദുരിതാവസ്ഥയിലുള്ള ഇന്ത്യക്കാരെ സഹായിക്കൽ, സാമൂഹിക ക്ഷേമ പരിപാടികൾ, കോൺസുലർ സേവനം മെച്ചപ്പെടുത്തൽ എന്നീ കാര്യങ്ങൾക്കു വിനിയോഗിക്കാൻ അനുമതിയുള്ള തുകയാണിത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x