തിങ്കളാഴ്ചയാണ് സിമ്പോസിയം. മനുഷ്യക്കച്ചവടം ഇല്ലാതാക്കി അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ പ്രതിഛായ മെച്ചപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളി നിയമത്തെ കുറിച്ച് സ്പോണ്‍സര്‍മാരെ ബോധവല്‍ക്കരിക്കാന്‍ പാര്‍ലമെന്ററികാര്യ വകുപ്പ് സിമ്പോസിയം സംഘടിപ്പിക്കുന്നു. തിങ്കളാഴ്ചയാണ് സിമ്പോസിയം. മനുഷ്യക്കച്ചവടം ഇല്ലാതാക്കി അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ പ്രതിഛായ മെച്ചപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്.
ഗാര്‍ഹികത്തൊഴിലാളി നിയമം തൊഴിലാളികള്‍ക്ക് ഉറപ്പു നല്‍കുന്ന അവകാശങ്ങളെ കുറിച്ച് സ്പോണ്‍സര്‍മാരില്‍ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന മൂന്നാമത്തെ സിമ്പോസിയമാണിത്. തൊഴിലാളികളോടുള്ള പെരുമാറ്റം, ഇടപെടല്‍, മനുഷ്യാവകാശം വകവെച്ചുകൊടുക്കല്‍ നിയമം പാലിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ സ്പോണ്‍സര്‍മാരെ ബോധ്യപ്പെടുത്താന്‍ സിമ്പോസിയം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 27 ഡൊമസ്റ്റിക് ലേബര്‍ ഓഫീസുകള്‍ അടച്ചു പൂട്ടിയതായി അധികൃതര്‍ അറിയിച്ചു. അതേസമയം 1300 ഓളം പരാതികളാണ് ഗാര്‍ഹികത്തൊഴിലാളി ഓഫീസുകളുമായി ബന്ധപ്പെട്ടു ലഭിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.