Currency

കുവൈത്തില്‍ വഴിവാണിഭക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി മുന്‍സിപ്പാലിറ്റി

സ്വന്തം ലേഖകന്‍Wednesday, March 1, 2017 6:52 pm

അനുമതിയില്ലാതെ വഴിയോരങ്ങളില്‍ ഭക്ഷ്യസാധനങ്ങളും മറ്റും വില്‍പന നടത്തുന്നവര്‍ക്ക് കുറഞ്ഞ പിഴ 50 ദീനാര്‍ ആക്കി വര്‍ദ്ധിപ്പിക്കും. കൂടാതെ വഴിവാണിഭം നടത്തി പിടിക്കപ്പെടുന്ന വിദേശികളെ നിയമലംഘനത്തിന്റെ തോതനുസരിച്ച് നാടുകടത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കുവൈത്ത് സിറ്റി: വഴിവാണിഭക്കാര്‍ക്കെതിരെ കര്‍ശന നടപടികളുമായി കുവൈത്ത് മുന്‍സിപ്പാലിറ്റി. പിഴ വര്‍ധിപ്പിക്കലും നാട് കടത്തലുമടക്കമുള്ള നടപടികളെടുക്കാനാണ് കുവൈത്ത് മുനിസിപ്പാലിറ്റിയുടെ തീരുമാനം. അനുമതിയില്ലാതെ വഴിയോരങ്ങളില്‍ ഭക്ഷ്യസാധനങ്ങളും മറ്റും വില്‍പന നടത്തുന്നവര്‍ക്ക് കുറഞ്ഞ പിഴ 50 ദീനാര്‍ ആക്കി വര്‍ദ്ധിപ്പിക്കും. കൂടാതെ വഴിവാണിഭം നടത്തി പിടിക്കപ്പെടുന്ന വിദേശികളെ നിയമലംഘനത്തിന്റെ തോതനുസരിച്ച് നാടുകടത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പള്ളി പരിസരങ്ങളിലും നിരത്തു വക്കുകളിലും അനുമതിയില്ലാതെ പഴവര്‍ഗങ്ങളും പച്ചക്കറികളും വില്‍ക്കുന്ന പ്രവണത വര്‍ദ്ധിച്ച സാഹചര്യത്തിലാണ് മുനിസിപ്പാലിറ്റിയുടെ പുതിയ തീരുമാനം. വഴിവാണിഭക്കാരെ പിടികൂടിയാല്‍ പിഴ ഈടാക്കുമെന്നും കടുത്ത നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ മാന്‍പവര്‍ അതോറിറ്റിയുടെ സഹകരണത്തോടെ നാടുകടത്തുമെന്നും മുനിസിപ്പാലിറ്റി വൃത്തങ്ങള്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x