Currency

വിസക്കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി കുവൈത്ത്

സ്വന്തം ലേഖകന്‍Saturday, April 20, 2019 6:18 pm

കുവൈത്ത് സിറ്റി: വിസക്കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി കുവൈത്ത്. ചെറുകിട ഇടത്തരം സംരംഭകരുടെ മറവില്‍ വിസ കച്ചവടം വ്യാപകമായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാന്‍ പവര്‍ അതോറിറ്റി നടപടികള്‍ കര്‍ശനമാക്കുന്നത്. സ്വദേശികളെ ചെറുകിട ഇടത്തരം സംരംഭങ്ങളിലേക്കു ആകര്‍ഷിക്കുന്നതിനായി നിരവധി ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ നല്‍കി വരുന്നത്. നവ സംരംഭകര്‍ക്കു വിസ അനുവദിക്കുന്നതിലും സര്‍ക്കാരിന് ഉദാര സമീപനമാണ് ഈ സാഹചര്യം മുതലെടുത്താണ് വിസ മാഫിയ സജീവമായത്.

തൊഴിലാളികളെ കൊണ്ട് വന്ന ശേഷം ജോലിയോ ശമ്പളമോ നല്‍കാത്തതായ നിരവധി പരാതികള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ സാഹഹചര്യത്തിലാണ് വിസ നടപടിക്രമങ്ങള്‍ പുനരവലോകനം ചെയ്യന്നതുള്‍പ്പെടെയുള്ള നടപടികളിലേക്കു മാന്‍പവര്‍ അതോറിറ്റി നീങ്ങുന്നത്. ഇതുവരെ 7876 ചെറുകിട ഇടത്തരം ലൈസന്‍സുകളിലാണ് തൊഴില്‍ വിസകള്‍ വിസ അനുവദിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x