Currency

കുവൈറ്റിൽ വിദേശ തൊഴിലാളികള്‍ക്കായി പ്രത്യേക പാർപ്പിട നഗരം

സ്വന്തം ലേഖകൻTuesday, November 8, 2016 8:49 am

വരുമാനം കുറഞ്ഞ വിദേശ തൊഴിലാളികൾക്കായി കുവൈറ്റിൽ പ്രത്യേക പാർപ്പിട നഗരം ഒരുങ്ങുന്നു. 20000 തൊഴിലാളികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ലേബർ സിറ്റിയുടെ നിർമ്മാണം മൂന്ന് വർഷത്തിനുള്ളിൽ സൗത്ത് ജഹറയിൽ പൂർത്തിയാകും.

കുവൈറ്റ് സിറ്റി: വരുമാനം കുറഞ്ഞ വിദേശ തൊഴിലാളികൾക്കായി കുവൈറ്റിൽ പ്രത്യേക പാർപ്പിട നഗരം ഒരുങ്ങുന്നു. 20000 തൊഴിലാളികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ലേബർ സിറ്റിയുടെ നിർമ്മാണം മൂന്ന് വർഷത്തിനുള്ളിൽ സൗത്ത് ജഹറയിൽ പൂർത്തിയാകും. പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വകാര്യ കമ്പനികളുടെയും സഹകരണത്തോടെ കുവൈത്ത് അതോറിറ്റി ഫോർ പാർട്ണർഷിപ് പ്രോജക്ട് ആണ് പദ്ധതി നടപ്പിലാക്കുന്നത്.

ഷെയർ ഹോൾഡിങ് കമ്പനി വഴി ഓഹരികൾ സമാഹരിച്ചാണ് നിർമ്മാണം. കെ.എ.പി.പിയും വിവിധ കമ്പനികളും ഇത് സംബന്ധിച്ച കരാറിൽ കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. തൊഴിലാളികൾക്കായുള്ള താമസസൗകര്യത്തിന് പുറമെ ആരോഗ്യ കേന്ദ്രങ്ങൾ,വിനോദത്തിനും വ്യായാമത്തിനുമുള്ള സംവിധാനങ്ങൾ, സെക്യൂരിറ്റി സർവീസ് എന്നിവയും ഉൾപ്പെടുന്നതാണ് പദ്ധതി. ബി ഒ ടി അടിസ്ഥാനത്തിലുള്ള പദ്ധതിയുടെ നടത്തിപ്പ് 40 വർഷകാലം ഷെയർ ഹോൾഡിങ് കമ്പനിക്കായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x