
കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 700 ഓളം താമസ നിയമലംഘകര്‍ പൊലീസിന്റെ പിടിയിലായാതായി മാന്‍പവര്‍ അതോറിറ്റി. അറസ്റ്റിലായവരില്‍ 200പേരെ കഴിഞ്ഞ ആഴ്ച നാടുകടത്തിയതായും ബാക്കിയുള്ളവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്നും മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. അനധികൃതമായി സ്വകാര്യമേഖലയിലും സ്പോണ്‍സറുടെ കൂടെയല്ലാതെയും ജോലി ചെയ്തവരാണ് പിടിയിലായവരില്‍ കൂടുതലും.
ആഭ്യന്തരമന്ത്രാലയത്തിലെ വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനകളിലാണ് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ഇത്രയും പേര്‍ പിടിയിലായത്. രാജ്യത്തെ വാണിജ്യസമുച്ചയങ്ങളും മറ്റും കേന്ദ്രീകരിച്ചു വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ ഉണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
താമസ നിയമലംഘകരെ പിടികൂടാന്‍ പ്രത്യേക കാമ്പയിന്‍ ആരംഭിക്കാന്‍ ആഭ്യന്തര മന്ത്രാലയം നീക്കം ആരംഭിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഏകദേശം ഒന്നേകാല്‍ ലക്ഷം വിദേശികള്‍ ഇഖാമയില്ലാതെ രാജ്യത്ത് തങ്ങുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.