Currency

പ്രവാസികളുടെ റെസിഡൻസ് ഫീസ് വർധിപ്പിക്കാനുള്ള നീക്കവുമായി കുവൈറ്റ്

സ്വന്തം ലേഖകൻTuesday, April 18, 2017 8:05 pm

കുവൈറ്റ് സിറ്റി: കുവൈറ്റിൽ താമസിക്കുന്ന വിദേശികളുടെ റെസിഡൻസ് ഫീസ് വർധിപ്പിക്കാനുള്ള നീക്കവുമായി ആഭ്യന്തര മന്ത്രാലയം.  രാജ്യത്തെ പ്രവാസികളുടെ അശ്രിതർക്കുള്ള ഫീസ് 300 കുവൈറ്റ് ദിനാറായി ഉയർത്താനാണ് നീക്കം.

വിസിറ്റിംഗ് വിസയിൽ രാജ്യത്ത് സന്ദർശനം നടത്തുന്നവരിൽ നിന്നും ഓരോ സന്ദർശനത്തിനും 30 ദിനാറും, താൽക്കാലികമായി രാജ്യത്ത് താമസിക്കുന്നവരിൽ നിന്നും 20 ദിനാറും ഫീസ് ഇനത്തിൽ ഈടാക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.

ഇതോടൊപ്പം, ഗുരുതരമായ വാഹനപകടങ്ങൾ ഉണ്ടാക്കുന്നവരിൽ നിന്നും വൻ പിഴ തന്നെ ഈടാക്കാനും ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നതായി അനുബന്ധവൃത്തങ്ങളെ അധികരിച്ച് കുവൈറ്റി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x