നിർബന്ധിത ഡിഎൻഎ ശേഖരണനിയമം പുനഃപരിശോധിക്കണമെന്ന് കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് പ്രധാനമന്ത്രിയോട് നിർദേശിച്ചു.
കുവൈറ്റ് സിറ്റി: നിർബന്ധിത ഡിഎൻഎ ശേഖരണനിയമം പുനഃപരിശോധിക്കണമെന്ന് കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് പ്രധാനമന്ത്രിയോട് നിർദേശിച്ചു. അന്താരാഷ്ട്രതലത്തിൽ ഈ നിയമത്തിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പുനഃപരിശോധിക്കുന്നത്.
സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുള്ള മുഴുവൻ രാജ്യനിവാസികളുടെയും ഡിഎൻഎ മാതൃകകൾ ശേഖരിച്ചു പ്രത്യേക ഡാറ്റാബാങ്ക് ഉണ്ടാക്കുവാനുള്ള തീരുമാനം കഴിഞ്ഞ വർഷം ജൂലായിലാണ് കുവൈത്ത് പാർലമെന്റ് കൈക്കൊണ്ടത്. എന്നാൽ ഇത് നടപ്പാക്കുന്നത് പൗരന്മാരുടെ വ്യക്തിത്വത്തിനെതിരായ നീക്കമാണെന്നും തീരുമാനത്തില്‍നിന്ന് പിന്മാറണമെന്നും യുഎന്നിന് കീഴിലുള്ള 18 അംഗ വിദഗ്ധ സമിതി ആവശ്യപ്പെട്ടിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.