വിദേശികളുടെ ആധിക്യം ആശങ്ക സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി സുപ്രിം പ്ലാനിങ് കൗൺസിൽ ഇത് സംബന്ധിച്ച നിർദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. വിദേശികൾക്ക് മാത്രമായി രാജ്യത്ത് പ്രത്യേക താമസസ്ഥലങ്ങളും ലഭ്യമാക്കണമെന്നും നിർദേശത്തിലുണ്ട്.
കുവൈറ്റ് സിറ്റി: രാജ്യത്ത് സർക്കാർ മേഖലയിൽ വിദേശികൾക്ക് ജോലി നൽകുന്നത് നിർത്തലാക്കാൻ സാധ്യത. വിദേശികളുടെ ആധിക്യം ആശങ്ക സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി സുപ്രിം പ്ലാനിങ് കൗൺസിൽ ഇത് സംബന്ധിച്ച നിർദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. വിദേശികൾക്ക് മാത്രമായി രാജ്യത്ത് പ്രത്യേക താമസസ്ഥലങ്ങളും ലഭ്യമാക്കണമെന്നും നിർദേശത്തിലുണ്ട്.
കഴിഞ്ഞ അഞ്ചു വർഷമായി തൊഴിൽ വിപണിയിൽ വിദേശികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണെന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ നിർദേശം. പന്ത്രണ്ടിന നിർദേശങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ടിൽ സ്വകാര്യ മേഖലയിലേക്കുള്ള റിക്രൂട്മെന്റും യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രമാക്കണമെന്നും ഒളിച്ചോട്ടം, യാത്രാവിലക്ക്, നാടുകടത്തൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ കാലോചിതമായ പരിഷ്കരണം നടപ്പാക്കണമെന്നും പറയുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.