
കുവൈത്ത് സിറ്റി: കുവൈത്തിലെ ആശുപത്രികളില്‍ ഇ-ഫയലിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി ഡോ. ഷെയ്ഖ് ബസ്സില്‍ അല്‍ സബാഹ്. ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.
ആരോഗ്യസേവന മേഖലകളില്‍ ആധുനിക സാങ്കേതിക വിദ്യകളുപയോഗപ്പെടുത്തിയുള്ള കൂടുതല്‍ വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുമെന്ന് അദേഹം വ്യക്തമാക്കി. പരിഷ്‌കരണം രാജ്യത്തെ എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ ആദ്യപടിയായാണ് മുഴുവന്‍ രോഗികളുടെയും ചികിത്സാ രേഖകള്‍ ഇലക്ട്രോണിക് ഫയലുകളിലേക്ക് മാറ്റുന്നത്.
അതോടൊപ്പം ഫയലുകള്‍ ഏകീകരിക്കുകയും ചെയ്യും. രോഗിയെ സംബന്ധിക്കുന്ന പ്രാഥമിക വിവരം നല്‍കുന്നതോടെ ഏത് ആശുപത്രിയില്‍ നിന്നും ക്ലിനിക്കല്‍ ഹിസ്റ്ററി പരിശോധിക്കാന്‍ ഇത് വഴി സാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.