Currency

വിദേശികളുടെ സാമ്പത്തിക കണക്കുകള്‍ അതാതു രാജ്യങ്ങള്‍ക്കു കൈമാറാനൊരുങ്ങി കുവൈത്ത്

സ്വന്തം ലേഖകന്‍Sunday, December 4, 2016 8:00 am

കുവൈത്ത് സിറ്റി: വിദേശികളുടെ സാമ്പത്തിക കണക്കുകള്‍ അതാതു രാജ്യങ്ങള്‍ക്കു കൈമാറാനൊരുങ്ങി കുവൈത്ത്. 138 രാജ്യങ്ങളുമായി സാമ്പത്തിക വിവര കൈമാറ്റം സംബന്ധിച്ച് കുവൈത്ത് ധാരണയിലത്തെിയതായാണ് റിപ്പോര്‍ട്ട്. കുവൈത്തില്‍ താമസിക്കുന്ന വിദേശ പൗരന്മാരുടെ സാമ്പത്തിക വരുമാനവും അവര്‍ നാടുകളിലേക്ക് അയയ്ക്കുന്ന പണവും സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഓരോ രാജ്യത്തെയും സര്‍ക്കാറുകള്‍ക്കു കൈമാറാനാണു പദ്ധതി.

വിദേശികളുടെ വ്യക്തിപരമായ സാമ്പത്തിക കണക്കുകള്‍ക്ക് പുറമെ അവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഓഡിറ്റ് റിപ്പോര്‍ട്ടും അതതു രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്ക് നല്‍കാനാണ് കുവൈത്തിന്റെ തീരുമാനം. 2018 പകുതിയോടെ നിയമം പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടല്‍. ഈ വര്‍ഷം അവസാനത്തോടെ ഏതാണ്ട് എല്ലാ രാജ്യങ്ങളുമായും ധാരണയിലത്തൊനാണു സര്‍ക്കാര്‍ നീക്കം.

സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍, ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് കമ്പനികള്‍, ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനങ്ങള്‍ എന്നിവയിലൂടെ വിദേശ പൗരന്മാര്‍ നടത്തുന്ന മുഴുവന്‍ ധനവിനിമയ കാര്യങ്ങളും അതത് സര്‍ക്കാറുകള്‍ക്ക് പരിശോധിക്കാന്‍ സാധിക്കുന്ന സാഹചര്യം ഉണ്ടായാല്‍ വിനിമയങ്ങളിലും നിക്ഷേപത്തിലും സുതാര്യത ഉണ്ടാകുമെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്കു കൂട്ടല്‍. അതേസമയം ധാരണാപത്രത്തില്‍ ഒപ്പു വെച്ച രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യ ഉള്‍പ്പെടുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x