Currency

റമസാന് മുന്‍പ് 10 ലക്ഷം പേര്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ കുവൈത്ത്; വാക്‌സിനേഷന്‍ സെന്ററുകളുടെ എണ്ണം 30 ആയി ഉയര്‍ത്തും

സ്വന്തം ലേഖകന്‍Friday, March 19, 2021 1:46 pm

കുവൈത്ത് സിറ്റി: റമസാന്‍ ആരംഭിക്കുന്നതിന് മുന്‍പ് കുവൈത്തില്‍ 10 ലക്ഷം പേര്‍ക്ക് കോവിഡ് വാക്‌സീന്‍ ലഭ്യമാക്കാന്‍ പരിപാടി. വാക്‌സിനേഷന്‍ സെന്ററുകളുടെ എണ്ണം 30 ആയി ഉയര്‍ത്തും. ഇതിനകം 8 ലക്ഷം പേര്‍ വാക്‌സിനേഷന് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവരില്‍ 3 ലക്ഷം സ്വദേശികളും 5 ലക്ഷം വിദേശികളുമാണ്. 430000 പേരാണ് വാക്‌സീന്‍ സ്വീകരിച്ചവര്‍. ആരോഗ്യമന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി റജിസ്‌ട്രേഷന്‍ സുഗമമായി നടക്കുന്നുണ്ടെന്ന് മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വകുപ്പ് ഒബ്‌സര്‍വര്‍ മുസാഇദ് അല്‍ ഹുവൈശല്‍ പറഞ്ഞു.

പ്രതിരോധമന്ത്രാലയം, കുവൈത്ത് ഓയില്‍ കമ്പനി തുടങ്ങിയവയും റജിസ്‌ട്രേഷന് ഉതകുന്ന അനുബന്ധ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒന്നും രണ്ടും ഘട്ടം വാക്‌സീന്‍ സ്വീകരിക്കുന്നതിന് ഇ പ്ലാറ്റ്‌ഫോമില്‍ന ിന്ന് സ്വീകര്‍ത്താവിന് സന്ദേശം ലഭിക്കും.

അതനുസരിച്ചുള്ള തീയതിയില്‍ കുത്തിവയ്പ്പിന് ഹാജരാകണം. ആരോഗ്യമേഖലയില്‍ വാക്‌സീന്‍ സ്വീകരിച്ച ജീവനക്കാരെ തിരിച്ചറിയുന്നതിന് ‘വാക്‌സിനേറ്റഡ്’ എന്നെഴുതിയ സ്റ്റിക്കര്‍ യൂണിഫോമില്‍ പതിക്കുന്നതും മന്ത്രാലയം പരിഗണിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x