നവംബർ മധ്യത്തോടെ ഓഫീസ് പ്രവർത്തനമാരംഭിക്കുമെന്നു ഗതാഗതവകുപ്പ് അറിയിച്ചു.
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ട്രാഫിക് ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ഓഫീസ് ഏർപ്പെടുത്തുന്നു. ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ കീഴിലായിരിക്കും പ്രത്യേക ഓഫീസ്. നവംബർ മധ്യത്തോടെ ഓഫീസ് പ്രവർത്തനമാരംഭിക്കുമെന്നു ഗതാഗതവകുപ്പ് അറിയിച്ചു.
ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ ട്രാഫിക് ക്യാമറകളിലൂടെ കണ്ടെത്തുന്ന നിയമലംഘനങ്ങൾ വർധിച്ച സാഹചര്യത്തിലാണു തീരുമാനം. ഇത്തരം പരോക്ഷ നിയമലംഘനങ്ങൾക്കു വാഹനഉടമയിൽ നിന്ന് പിഴ ഈടാക്കുകമാത്രമാണ് നിലവിലുള്ള നടപടി.
ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി പിഴ സംഖ്യ എത്രയാണെന്ന് പരിശോധിക്കാനും കെ നെറ്റ് കാർഡ് വഴി അവ അടക്കാനും ഉള്ള സൗകര്യമുണ്ട്. ഈ രീതിക്കു പകരം പരോക്ഷ നിയമലംഘനങ്ങൾ നടത്തുന്നവരെ നേരിട്ട് വിളിച്ചു വരുത്തി പിഴ ഈടാക്കാനാണ് പ്രത്യേക ഓഫീസ് ആരംഭിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.