Currency

കുവൈറ്റിൽ സ്വദേശികൾക്കിടയിൽ തൊഴിലില്ലായ്മ വർധിച്ചു: റിപ്പോർട്ട്

സ്വന്തം ലേഖകൻSunday, December 31, 2017 11:16 am

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പതിനേഴായിരത്തോളം സ്വദേശി യുവാക്കൾ തൊഴിലിനായി കാത്തിരിക്കുന്നെണ്ടെന്നു റിപ്പോർട്ട്. 2017ന്റെ ആദ്യ പകുതിയിൽ 14822 പേർ സിവിൽ സർവിസ് കമീഷനിൽ തൊഴിലിനായി രജിസ്റ്റർ ചെയ്തിരുന്നു. വർഷാവസാനമായപ്പോഴേക്കും ഇവരുടെ എണ്ണം 17000 കവിഞ്ഞതായാണു റിപ്പോർട്ട്.

പുരുഷന്മാരെ അപേക്ഷിച്ച് സ്വദേശി സ്ത്രീകളിലാണ് തൊഴിലില്ലായ്മ ഏറ്റവും കൂടുതൽ. സ്വകാര്യ മേഖലയിലെ തൊഴിലുടമകൾക്ക് സ്വദേശികളെ ജോലിക്ക് വെക്കാൻ താൽപര്യമില്ലാത്തതാണ് തൊഴിലില്ലായ്മ കൂടാൻ കാരണമായി വിലയിരുത്തപ്പെടുന്നത്.

രാജ്യത്ത് സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ അഞ്ചുവർഷത്തെ കർമപദ്ധതി തയാറാക്കിയിട്ടുണ്ട്. സംരംഭക രംഗത്തേക്ക് ഇറങ്ങുന്നവർക്ക് സർക്കാർ ഒട്ടേറെ ആനുകൂല്യങ്ങൾ നൽകുന്നുണ്ട് എന്നാൽ, സർക്കാർ ജോലിക്കാണ് ഭൂരിഭാഗം സ്വദേശികളും താൽപര്യപ്പെടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x