
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് ജൂണ്‍ മുതല്‍ കോവിഡ് വാക്‌സീന്‍ നല്‍കിത്തുടങ്ങും. 3 മാസം കൊണ്ട് എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കാനാണു പദ്ധതി. വാക്‌സീന്‍ സ്വീകരിക്കാത്തവര്‍ക്കു സെപ്റ്റംബര്‍ തൊട്ട് ഇഖാമ (താമസാനുമതി രേഖ) പുതുക്കേണ്ടെന്നാണു സര്‍ക്കാര്‍ നിലപാട്.
അതേസമയം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പാക്കിയ കര്‍ഫ്യൂ സമയം നിലവിലുള്ള 12 മണിക്കൂറില്‍ നിന്നു 10 അല്ലെങ്കില്‍ 9 മണിക്കൂര്‍ ആയി ചുരുക്കാനും ആലോചിക്കുന്നുണ്ട്. വൈകിട്ട് 5 നു തുടങ്ങുന്ന കര്‍ഫ്യൂ 7നോ 8നോ ആരംഭിക്കുന്നതിനെക്കുറിച്ചു മന്ത്രിസഭ ഈയാഴ്ച തീരുമാനമെടുക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പൊതു ശൗചാലയങ്ങള്‍ അടച്ചിടാന്‍ മുനിസിപ്പാലിറ്റി തീരുമാനിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.