
കുവൈത്ത് സിറ്റി: സന്ദര്‍ശക വീസ ആശ്രിത വീസയിലേക്ക് മാറ്റാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസാനുമതി കാര്യ വിഭാഗം. സന്ദര്‍ശക വീസയില്‍ കുവൈത്തില്‍ എത്തിയ ശേഷം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തിരിച്ചുപോകാന്‍ കഴിയാതിരുന്നവര്‍ക്ക് ഈ മാസം 31 വരെ വീസ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍, പ്രസ്തുത വീസ രാജ്യത്ത് സ്ഥിരമായി നില്‍ക്കത്തക്കവിധം ആശ്രിത വീസയിലേക്ക് ഉള്‍പ്പെടെ മാറ്റി നല്‍കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
പ്രത്യേക മാനുഷിക പരിഗണനയില്‍ ആഭ്യന്തരമന്ത്രാലയം അനുവദിക്കുന്ന അനുമതി പ്രകാരം ഒറ്റപ്പെട്ട കേസുകളില്‍ മാത്രം ഇളവ് നല്‍കും. അതേസമയം വീസക്കച്ചവടവുമായി ബന്ധപ്പെട്ട 400 കമ്പനികളുടെ ഫയല്‍ മാന്‍പവര്‍ അതോറിറ്റി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മനുഷ്യക്കടത്ത് ഉള്‍പ്പെടെ സംശയിക്കുന്നതാണ് ചില കമ്പനികളുടെ പ്രവര്‍ത്തനങ്ങളെന്നും അതോറിറ്റി വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.