Currency

വിസാ നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നും അമ്പതിനായിരത്തോളം പേർ കുവൈറ്റിലെത്തി

സ്വന്തം ലേഖകൻMonday, August 28, 2017 10:34 pm

പാകിസ്താൻ , ബംഗ്ലാദേശ് , ഇറാൻ , ഇറാഖ് , അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് അരലക്ഷത്തോളം പേർ കുവൈറ്റിൽ എത്തിയതായി കണക്കുകൾ

കുവൈറ്റ് സിറ്റി: വിസാ നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന പാകിസ്താൻ , ബംഗ്ലാദേശ് , ഇറാൻ , ഇറാഖ് , അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് അരലക്ഷത്തോളം പേർ കുവൈറ്റിൽ എത്തിയതായി കണക്കുകൾ. തൊഴിൽ വിസയിലും അല്ലാതെയും എത്തിയവരുടെ കണക്കാണിത്.

2016 ഡിസംബർ മുതൽ 2017 ജൂലൈ വരെയുള്ള കാലയളവിൽ 37755 ബംഗ്ളാദേശുകാർ , 6204 പാകിസ്താനികൾ, 2353 ഇറാഖ് പൗരന്മാർ , 1297 ഇറാനികൾ , 217 അഫ്‌ഗാനികൾ എന്നിങ്ങനെയാണ് കുവൈറ്റിൽ എത്തിയവർ. നേരത്തെ ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈറ്റ് വിസ നിയന്ത്രണം ഏർപ്പെടൂത്തിയിരുന്നു.

പ്രതിപക്ഷത്തിന്റെ സബ്മിഷന് മറുപടി നല്കവേ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് സുലൈമാൻ അൽ ജാറള്ളയാണ് ഈ കണക്കുകൾ പാർലമെന്റിൽ അവതരിപ്പിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x