Currency

കുവൈറ്റിലെ പെട്രോൾ വിലവർദ്ധനവ് കോടതി സ്റ്റേ ചെയ്തു

സ്വന്തം ലേഖകൻThursday, September 29, 2016 11:48 am

സെപ്തംബർ ഒന്ന് മുതൽ ഇന്ധനവിലയിൽ 40 മുതൽ 80 ശതമാനം വരെ വർദ്ധനവ് വരുത്തിയിരുന്നു. ഇതാണിപ്പോൾ കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

കുവൈറ്റ് സിറ്റി: രാജ്യത്ത് പെട്രോൾ വില വർദ്ധിപ്പിച്ചത് അഡ്മിസ്ട്രേറ്റീവ് കോടതി സ്റ്റേ ചെയ്തു. സെപ്തംബർ ഒന്ന് മുതൽ ഇന്ധനവിലയിൽ 40 മുതൽ 80 ശതമാനം വരെ വർദ്ധനവ് വരുത്തിയിരുന്നു. ഇതാണിപ്പോൾ കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. അഭിഭാഷകനായ അല്‍ഫാസിയ നൽകിയ ഹർജിയിൽമേലാണ് കോടതി ഉത്തരവ്. വില വര്‍ധനവ് മൂലം മാസം ശരാശരി ഇരുപത് ദിനാറോളം വാഹനയുടമകൾക്ക് അധികചെലവ് വരുന്നുണ്ടെന്ന് കോടതി കേട്ടു.

രാജ്യത്തിന്റെ പൊതുസ്വത്തായി കണക്കാക്കുന്ന പെട്രോളിന്റെ വിലവർദ്ധിപ്പിക്കാൻ മന്ത്രിസഭയ്ക്ക് അധികാരമില്ലെന്നും രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പാലിക്കാതെയായിരുന്നു വിലവർദ്ധനവെന്നുമുള്ള വാദങ്ങൾ കോടതി അംഗീകരിച്ചതായാണ് റിപ്പോർട്ട്. അതേസമയം ഈ വിധിയിന്മേൽ പെട്രോളീയം മന്ത്രാലയത്തിന് മേല്‍കോടതിയില്‍ അപ്പീല്‍ പോകാവുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x