പതിനഞ്ചാമത് കുവൈറ്റ് പാർലമെന്റ് തെരെഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. പരസ്യ പ്രചാരണത്തിനു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് സമ്മര്‍ദങ്ങളില്ലാതെ വോട്ട് ചെയ്യാൻ വേണ്ടിയാണ് ഈ തീരുമാനമെന്ന് വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു.
കുവൈറ്റ് സിറ്റി: പതിനഞ്ചാമത് കുവൈറ്റ് പാർലമെന്റ് തെരെഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. പരസ്യ പ്രചാരണത്തിനു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇലക്‌ട്രോണിക് മീഡിയ ഉള്‍പ്പെടെ മാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങള്‍, ഇന്‍റര്‍വ്യൂ തുടങ്ങിയവ നല്‍കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
വോട്ടര്‍മാര്‍ക്ക് സമ്മര്‍ദങ്ങളില്ലാതെ വോട്ട് ചെയ്യാൻ വേണ്ടിയാണ് ഈ തീരുമാനമെന്ന് വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു. 287 പേരാണ് മത്സരരംഗത്തുള്ളത്. 455 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ 128 പേര്‍ മത്സരരംഗത്തുനിന്ന് സ്വയം പിന്‍വാങ്ങിയപ്പോള്‍ 40പേരുടെ പത്രിക തള്ളി.
ആകെ അഞ്ചു മണ്ഡലങ്ങളാണുള്ളതിൽ ഓരോ മണ്ഡലത്തില്‍നിന്നും 10 പേര്‍ തെരഞ്ഞെടുക്കപ്പെടും. 75 തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ഉള്‍പ്പെടെ 150ഓളം വിദേശമാധ്യമ പ്രവര്‍ത്തകര്‍ക്ക് തെരെഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.