
കുവൈറ്റ് സിറ്റി: എച്ച്ഐവി ബാധിതരുടെ ചികിത്സക്കും കൗൺസിലിംഗിനുമായി പ്രത്യേക ക്ലിനിക്ക് ആരംഭിക്കുമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം അറിയിച്ചു. എയ്ഡ്സ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായ പശ്ചാത്തലത്തിൽ ദേശീയ തലത്തിൽ എയിഡ്സ് ബോധവൽക്കരണ കാമ്പയിൻ ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
2030നകം എയ്ഡ്സിനെ പൂർണമായി രാജ്യത്ത് നിന്നും നീക്കം ചെയ്യുന്നതിനായി എച്ച് ഐ വി പരിശോധനക്കും ചികിത്സക്കുമായി പ്രത്യേക ക്ലിനിക്ക് ആരംഭിക്കുന്നതെന്നാണു ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മാജിദ് അൽ ഖത്താൻ അറിയിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.