Currency

കുവൈറ്റിൽ 75 ലിറ്റർ പെട്രോൾ മാസാമാസം സൗജന്യമായി നൽകും

സ്വന്തം ലേഖകൻFriday, October 7, 2016 8:27 am

അതേസമയം രാജ്യത്തെ വിദേശികൾക്ക് ഈ ആനുകൂല്യം ലഭ്യമായേക്കില്ല. ഡ്രൈവിംഗ് ലൈസൻസിനെ അടിസ്ഥാനമാക്കിയാകും സൗജന്യ ഇന്ധനം ലഭ്യമാക്കുക. ഒരു ഡ്രൈവിംഗ് ലൈസൻസിന്മേലാണു 75 ലിറ്റർ സൗജന്യ പെട്രോൾ ലഭിക്കുക.

കുവൈറ്റ് സിറ്റി: കുവൈറ്റി പൗരന്മാർക്ക് മാസാമാസം 75 ലിറ്റർ പെട്രോൾ സബ്സിഡി ഇനത്തിൽ സൗജന്യമായി നൽകാൻ തീരുമാനം. അടുത്തിടെ ഇന്ധനവിലയിൽ വരുത്തിയ വൻവർധന വിലയിരുത്തിക്കൊണ്ട് നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് ലെജിസ്ലേറ്റീവ് ആൻഡ് എക്സിക്യൂട്ടീവ് കമ്മറ്റി ഈ തീരുമാനം കൈക്കൊണ്ടത്. നാഷണൽ അസംബ്ലി വാഗ്ദാവായ മർസൂക് അൽ-ഖാനിമാണ് ഇക്കാര്യം അറിയിച്ചത്.

75 ലിറ്റർ സൗജന്യ പെട്രോൾ എന്നത് ഏതാണ്ട് നിലവിലെ വിലവർധനവിന്റെ മുപ്പത് ശതമാനത്തിനു തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം രാജ്യത്തെ വിദേശികൾക്ക് ഈ ആനുകൂല്യം ലഭ്യമായേക്കില്ല. ഡ്രൈവിംഗ് ലൈസൻസിനെ അടിസ്ഥാനമാക്കിയാകും സൗജന്യ ഇന്ധനം ലഭ്യമാക്കുക. ഒരു ഡ്രൈവിംഗ് ലൈസൻസിന്മേലാണു 75 ലിറ്റർ സൗജന്യ പെട്രോൾ ലഭിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x