
കുവൈറ്റ് സിറ്റി: ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിൽ അഡ്മിനിസ്ട്രേറ്റിവ് തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികളെ പിരിച്ചു വിടുന്നു. സർക്കാർ ഡിപ്പാർട്ടുമെന്റുകൾ സ്വദേശിവത്കരണം നടപ്പാക്കണമെന്ന സർക്കാർ തീരുമാനത്തിന്റെ ചുവടു പിടിച്ചാണ് നടപടി.
സ്വദേശിവത്കരണത്തോടൊപ്പം വിവരങ്ങളുടെ രഹസ്യ സ്വഭാവം ഉറപ്പുവരുത്തുന്നതിനും കൂടിയാണ് നടപടിയെന്ന് വകുപ്പ് മേധാവി മുഹമ്മദ് അൽ ഷർഹാൻ അറിയിച്ചു. അടുത്ത വർഷം ആദ്യപാദത്തോടെ വകുപ്പിലെ സ്വദേശികളുടെ എണ്ണം 98 ശതമാനമാക്കാനാണ് അധികൃതരുടെ നീക്കം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.