Currency

ഡിഎൻഎ നിയമം സ്വകാര്യതയ്ക്ക് എതിരല്ല; കുവൈറ്റിൽ ഇ-പാസ്പോർട്ട് സംവിധാനം നവംബർ മുതൽ

സ്വന്തം ലേഖകൻWednesday, September 21, 2016 3:19 pm

ഡിഎൻ എ നിയമവും ഇ-പാസ്പോർട്ട് സംവിധനവും നവംബർ മുതൽ നടപ്പിലാക്കാനാണു അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നടപ്പിലാക്കുന്ന ഡിഎൻഎ നിയമം വ്യകതികളുടെ സ്വകാര്യതയ്ക്ക് എതിരല്ലെന്നും സ്വകാര്യവിവരങ്ങൾ അതീവരഹസ്യമായി തന്നെ സൂക്ഷിക്കുന്നതായിരിക്കുമെന്നും കുവൈറ്റ് അധികൃതർ. ആരെങ്കിലും ജനിതക വിവരങ്ങൾ ദുരുപയോഗം ചെയ്‌താൽ അവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾക്ക് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഷെയ്ഖ് മാസിൻ അൽ ജറാഹ് അറിയിച്ചു.

ഡിഎൻ എ നിയമവും ഇ-പാസ്പോർട്ട് സംവിധനവും നവംബർ മുതൽ നടപ്പിലാക്കാനാണു അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി അതിർത്തി ചെക്ക് പോയിന്റുകളിൽ ഇ-റീഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയയി. വിമാനത്താവളത്തിൽ ഇ റീഡറുകൾ സ്ഥാപിച്ചു വരികയാണ്. കൂടുതൽ ഇ റീഡറുകളും ഡി എൻ എ പരിശോധനാ ഉപകരണങ്ങളും അടുത്തമാസം രാജ്യത്തെത്തും.

കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് ഡിഎന്‍എ ഡാറ്റാബാങ്ക് ഉണ്ടാക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് കുവൈത്ത് പാര്‍ലമെന്റ് രാജ്യസുരക്ഷ മുൻനിർത്തി അംഗീകാരം നല്‍കിയത്. എന്നാൽ ഡിഎന്‍എ സാമ്പിളുകള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാൽ അന്താരാഷ്‌ട്ര സംഘടനകളും ജനിതക ശാസ്ത്രജ്ഞരും ഈ നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x