Currency

കുവൈത്തിന്റെ കൈത്താങ്ങിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം

സ്വന്തം ലേഖകന്‍Monday, March 6, 2017 12:44 pm

ജോര്‍ദാനിലുള്ള സിറിയന്‍ അഭയാര്‍ഥികള്‍ക്ക് 1.75 ലക്ഷത്തോളം അമേരിക്കന്‍ ഡോളര്‍ വിലവരുന്ന സഹായം കുവൈത്ത് കൈമാറി. ജോര്‍ദാനിലെ കുവൈത്തിന്റെ റഹ്മ ഇന്റര്‍നാഷണല്‍ ചാരിറ്റി വഴിയാണ് സഹായം നല്‍കിയത്. ഭക്ഷണ, വസ്ത്ര പായ്ക്കറ്റുകളാണ് ഇവയില്‍ കൂടുതല്‍.

കുവൈത്ത് സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കുവൈത്ത് നടത്തിവരുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും ഐക്യരാഷ്ട്രസഭയുടെ അഭിനന്ദനം. സഹായം അര്‍ഹിക്കുന്നവരും അവശതയനുഭവിക്കുന്നവര്‍ക്കുമായി കുവൈത്ത് നല്‍കി വരുന്നത് മാതൃകാപരമായ സഹായങ്ങളാണ്. ദശലക്ഷക്കണക്കിന് ഡോളറിന്റെ സഹയങ്ങളാണ് സിറിയ, യെമന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ അഭയാര്‍ത്ഥികള്‍ക്കായി കുവൈത്ത് നല്‍കിയത്.

ജോര്‍ദാനിലുള്ള സിറിയന്‍ അഭയാര്‍ഥികള്‍ക്ക് 1.75 ലക്ഷത്തോളം അമേരിക്കന്‍ ഡോളര്‍ വിലവരുന്ന സഹായം കുവൈത്ത് കൈമാറി. ജോര്‍ദാനിലെ കുവൈത്തിന്റെ റഹ്മ ഇന്റര്‍നാഷണല്‍ ചാരിറ്റി വഴിയാണ് സഹായം നല്‍കിയത്. ഭക്ഷണ, വസ്ത്ര പായ്ക്കറ്റുകളാണ് ഇവയില്‍ കൂടുതല്‍. ഭക്ഷണം, വെള്ളം, പാര്‍പ്പിടം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലാണ് കുവൈത്ത് സഹായം നല്‍കി വരുന്നത്.

യെമനിലെ ആഭ്യന്തര യുദ്ധത്തില്‍ ചിതറിയ ജനങ്ങള്‍ക്കും കുവൈത്ത് സഹായമെത്തിക്കുന്നുണ്ട്. ടാന്‍സാനിയയില്‍ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി മുഖേന കാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാ സഹായവും നല്‍കി വരുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x