Kawadir.com.sa എന്ന വെബ്സൈറ്റില്‍, ജോലി അന്വേഷിക്കുന്ന വിദേശികള്‍ക്ക് അവരുടെ ബയോഡാറ്റ അപ്‍ലോഡ് ചെയ്യാമെന്നും തൊഴിലാളികളെ ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്കു രജിസ്റ്റര്‍ ചെയ്യാമെന്നും അധികൃതർ അറിയിച്ചു.
റിയാദ്: സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ട വിദേശികൾക്ക് പുതിയ ജോലി കണ്ടെത്താൻ സഹായിക്കുന്നതിനായി സൗദി തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റ്. Kawadir.com.sa എന്ന വെബ്സൈറ്റില്‍, ജോലി അന്വേഷിക്കുന്ന വിദേശികള്‍ക്ക് അവരുടെ ബയോഡാറ്റ അപ്‍ലോഡ് ചെയ്യാമെന്നും തൊഴിലാളികളെ ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്കു രജിസ്റ്റര്‍ ചെയ്യാമെന്നും അധികൃതർ അറിയിച്ചു. ഇതിനോടകം 2200ഓളം തൊഴിലാളികളും 700ലേറെ സ്ഥാപനങ്ങളും വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വിദേശത്ത് നിന്നും പുതിയതായി തൊഴിലാളികളെ നിയമിക്കുന്നതിനു പകരം നിലവിൽ രാജ്യത്തുള്ള വിദേശികൾക്ക് തന്നെ അവസരം നൽകുന്നത് കൂടിയാണു ഈ സംവിധാനം. അതേസമയം സ്പോണ്‍സറുടെ അനുമതിയുണ്ടെങ്കിൽ വിദേശികൾക്ക് മെച്ചപ്പെട്ട ജോലി കണ്ടെത്താനും ഇത് അവസരമൊരുക്കുന്നു.
നിതാഖാത് പ്രകാരം പച്ച വിഭാഗത്തിലോ അതിനു മുകളിലോ ഉള്ള സ്ഥാപനങ്ങളിലേക്ക് മാത്രമേ സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ സാധിക്കുകയുള്ളൂ അതിനാൽ സ്പോണ്‍സര്‍ഷിപ്പ് മാറാതെ തന്നെ വിദേശ തൊഴിലാളികൾക്ക് ഈ സേവനം താല്‍ക്കാലികമായി ഉപയോഗപ്പെടുത്താനും തൊഴില്‍ മന്ത്രാലയം സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി ajeer.com.sa എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.