Currency

തൊഴിലാളികളെ സഹായിക്കാൻ ഹോട്ട്ലൈൻ സംവിധാനവുമായി കുവൈറ്റ്

സ്വന്തം ലേഖകൻFriday, July 14, 2017 2:40 pm

പ്രവാസി തൊഴിലാളികൾക്ക് ​തൊഴിൽനിയമങ്ങളെ കുറിച്ചും അവകാശങ്ങളെ കുറിച്ചും അറിയുന്നതിനായി സംവിധാനം പ്രയോജനപ്പെടുത്താം

കുവൈറ്റ് സിറ്റി: തൊഴിലാളികൾക്ക് സഹായങ്ങൾ ലഭ്യമാക്കാനും സംശയദൂരീകരണത്തിനും ഹോട്ട്ലൈൻ സംവിധാനവുമായി കുവൈറ്റ് മനുഷ്യാവകാശ സമിതി. വിദേശികളായ തൊഴിലാളികൾക്കും ഈ സേവനം ഉപയോഗപ്പെടുത്താം. തൊഴിൽനിയമങ്ങളെ കുറിച്ചും അവകാശങ്ങളെ കുറിച്ചും ഹോട്ട്ലൈൻ വഴി അറിയാനാകും. ഇതിനോടൊപ്പം  തൊഴിലാളികൾക്കായി മൊബൈൽ ആപ്ലിക്കേഷനും വെബ്‌സൈറ്റും സജീകരിച്ചതായും അധികൃതർ അറിയിച്ചു. 

തൊഴിൽനിയമങ്ങൾ, മന്ത്രാലയങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും തീരുമാനങ്ങൾ, നിയമനടപടികൾ, തൊഴിലാളികളുടെ അവകാശങ്ങൾ എന്നിവ സംബന്ധിച്ച് അറിയണമെങ്കിൽ ഇനിമുതൽ 22215150 എന്ന ഹോട്ട്ലൈൻ നമ്പറിലേക്ക് വിളിച്ചാൽ മതി. അറബി, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, ഫിലിപ്പിനോ എന്നീ ഭാഷകളിൽ സേവനം ലഭ്യമാകും. 

തൊഴിലാളികൾക്ക് ബോധവത്കരണം നൽകുന്നതിനായി ബഹുഭാഷാവെബ്‌സൈറ്റും മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. togetherkw.org എന്നതാണ് വെബ് അഡ്രസ്സ്. ഉന്നതവിദ്യാഭ്യാസം നേടാത്തവർക്കും തൊഴിൽ നിയമങ്ങളെക്കുറിച്ച് ധാരണ ഉണ്ടാക്കാനായി കാരിക്കേച്ചറുകളിലൂടെയും പോസ്റ്ററുകളിലൂടെയും ബോധവത്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x