റിയാദ്: സൗദിയില്‍ 50 ശതമാനംവരെ ഇളവുകളോടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുന്നു. പുതിയ അധ്യയന വര്‍ഷത്തില്‍ ഓണ്‍ലൈലൈനായി ക്ലാസുകള്‍ തുടങ്ങാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇളവുകളോടെ കമ്പ്യൂട്ടറുകളും സ്മാര്‍ട്ട് ഫോണുകളും അടക്കം ലഭ്യമാക്കുന്ന പദ്ധതി തുടങ്ങുന്നത്.
വിദ്യാഭ്യാസ മന്ത്രാലയവും വാണിജ്യ മന്ത്രാലയവും കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി കമ്മീഷനും സഹകരിച്ചാണ് ഡിജിറ്റല്‍ ഗിവിംഗ് ഇനിഷ്യേറ്റീവ് പദ്ധതിവഴി വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം വരെ ഇളവുകളോടെ കമ്പ്യൂട്ടറുകളും സ്മാര്‍ട്ട് ഫോണുകളും ഡാറ്റ പാക്കേജുകളും ഉള്‍പ്പെടെ ലഭ്യമാക്കുന്നത്. പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനായി ടെലികോം കമ്പനികളുമായും ചില്ലറ വ്യാപാര സ്ഥാപനങ്ങളുമായുമുള്ള പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കാനുള്ള ക്യാമ്പയിനോട് അനുബന്ധിച്ചു സാങ്കേതിക അവബോധം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഡിജിറ്റല്‍ ഗിവിംഗ് വെബിനാറും ആരംഭിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.