Currency

യുഎഇയില്‍ സ്‌കൂളുകളിലെ പ്രൊഫഷണല്‍ ജീവനക്കാര്‍ക്കും ലൈസന്‍സ് നിര്‍ബന്ധം

സ്വന്തം ലേഖകന്‍Thursday, March 11, 2021 4:28 pm

അബൂദബി: അധ്യാപകര്‍ക്ക് പിന്നാലെ സ്‌കൂളിലെ പ്രൊഫഷണല്‍ ജീവനക്കാര്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങുന്നു. അടുത്ത വര്‍ഷം മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കെല്ലാം ഇത് ബാധകമായിരിക്കും. പ്രിന്‍സിപ്പള്‍, വൈസ് പ്രിന്‍സിപ്പള്‍ ഉള്‍പ്പെടെയുള്ളവര്‍ ലൈസന്‍സ് നേടണം. രണ്ട് വര്‍ഷം മുമ്പ് ഇത് സംബന്ധിച്ച നിര്‍ദേശം സ്‌കൂള്‍ അധികൃതര്‍ക്ക് ലഭിച്ചിരുന്നു. അതാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്.

നിലവില്‍ ദുബായ് ഉള്‍പെടെയുള്ള എമിറേറ്റുകളില്‍ അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാണ്. മറ്റ് എമിറേറ്റുകളിലും ഇത് നടപ്പാക്കി വരികയാണ്. അധ്യാപന മികവ്, സ്‌പെഷ്യലൈസേഷന്‍ എന്നിങ്ങനെ രണ്ട് പരിശോധനകളെ തുടര്‍ന്നാണ് അധ്യാപകര്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത്. പരീക്ഷയില്‍ മാര്‍ക്ക് കുറയുന്നവര്‍ക്ക് ആവശ്യമെങ്കില്‍ പരിശീലനം നല്‍കും. തുടര്‍ന്നാണ് ലൈസന്‍സ് അനുവദിക്കുക.

വിദ്യഭ്യാസ രംഗത്തെ ഗുണനിലവാരം ഉറപ്പിക്കുന്നതിന് മൂന്ന് വര്‍ഷം മുമ്പാണ് എഡ്യുക്കേഷണല്‍ പ്രൊഫഷനല്‍ ലൈസന്‍ഷ്വര്‍ സംവിധാനം യു.എ.ഇ അവതരിപ്പിച്ചത്. യു.എ.ഇയിലെ അധ്യാപകര്‍ക്ക് ബിരുദം നിര്‍ബന്ധമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x