Currency

സൗദിയില്‍ ലൈസന്‍സ് അപേക്ഷരുടെ എണ്ണം കുത്തനെ കൂടി

സ്വന്തം ലേഖകന്‍Tuesday, June 26, 2018 11:47 am

റിയാദ്: വനിതകള്‍ വാഹനവുമായി നിരത്തിലിറങ്ങിയതോടെ സൗദിയില്‍ ലൈസന്‍സ് അപേക്ഷരുടെ എണ്ണം കുത്തനെ കൂടി. ഇന്നലെ മാത്രം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തത് ആയിരത്തിലേറെ അപേക്ഷകളാണ്.

ഓണ്‍ ലൈന്‍ അപേക്ഷകര്‍ക്ക് ക്രമപ്രകാരം പഠന ക്ലാസും പരിശീലനവും. കമ്പ്യൂട്ടര്‍ പരിശീലനം തീര്‍ന്നാല്‍ നേരിട്ട് വാഹന പരിശീലനം. വിദ്യാര്‍ഥികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെയെത്തുന്നു ഇവിടെ. ദിനം പ്രതി നൂറു കണക്കിന് ലൈസന്‍സുകള്‍ അനുവദിക്കുന്നുണ്ട്. പുതുതായി കൂടുതല്‍ ഡ്രൈവിങ് സ്‌കൂളുകളും പ്രാബല്യത്തില്‍ വരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x