Currency

കുവൈത്തില്‍ അധ്യാപക ജോലിക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ നീക്കം

സ്വന്തം ലേഖകന്‍Friday, April 12, 2019 7:13 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ അധ്യാപക ജോലിക്ക് വിദ്യാഭ്യാസമന്ത്രാലയത്തില്‍ നിന്നുള്ള പ്രത്യേക ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ നീക്കം. വിദ്യാഭ്യാസ മേഖലയില്‍ ഏര്‍പ്പെടുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് പഠനം നടത്താന്‍ അധികൃതര്‍ പ്രത്യേകമായി സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ നിര്‍ദേശ പ്രകാരം അടുത്ത അധ്യയന വര്‍ഷം മുതല്‍ അധ്യാപക ജോലിക്കു വിദ്യാഭ്യാസമന്ത്രാലയത്തില്‍ നിന്നുള്ള പ്രത്യേക ലൈസന്‍സ് നിര്‍ബന്ധമാകും.

ഇതിനുള്ള നടപടികള്‍ 69 ശതമാനം പൂര്‍ത്തിയായതായാണ് അറിയാന്‍ സാധിക്കുന്നത്. അതിനിടെ, മന്ത്രാലയത്തില്‍ കുവൈത്തിവത്കരണത്തിന്റെ ഭാഗമായി സ്വദേശി അധ്യാപകരെ ലഭിക്കാത്ത സാഹചര്യത്തില്‍ മാത്രമേ വിദേശ അധ്യാപകരെ നിയമിക്കുകയുള്ളൂ എന്ന് വിദ്യാഭ്യാസമന്ത്രി ഡോ. ഹാമിദ് അല്‍ ആസിമി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x